ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും എന്‍.ഡി.എയിലെ ബി.ജെ.പിയല്ലാത്ത മറ്റ് കക്ഷികളുടെ യോഗം വിളിക്കുമ...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും എന്‍.ഡി.എയിലെ ബി.ജെ.പിയല്ലാത്ത മറ്റ് കക്ഷികളുടെ യോഗം വിളിക്കുമെന്നും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രാജ്യസഭാ സീറ്റിന്റെ പേരില്‍ ബി.ജെ.പിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്നും അങ്ങെയൊരാവശ്യം താനോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയിലേക്കു പോകണമെങ്കില്‍ ഒന്നുമൂളിയാല്‍ മതിയെന്നും എല്‍.ഡി.എഫിന് മഅദനിയുമായി സഹകരിക്കാമെങ്കില്‍ തങ്ങളോട് എന്തുകൊണ്ടാകില്ലയെന്നും തുഷാര്‍ ചോദിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് അര്‍ഹമായ പദവികള്‍ നല്‍കിയാല്‍ മാത്രം തിരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നായിരുന്നു നേരത്തെയുള്ള ബി.ഡി.ജെ.എസ്സിന്റെ നിലപാട്.
പ്രതീക്ഷിച്ചിരുന്ന രാജ്യസഭാംഗത്വം തുഷാര്‍ വെള്ളാപ്പള്ളിക്കു നഷ്ടമായ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലുണ്ടായ പൊതുവികാരം.
ബി.ഡി.ജെ.എസ് എന്‍.ഡി.എയില്‍ തുടരണമെന്ന അഭിപ്രായം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേരത്തെ അറിയിച്ചിരുന്നു.

COMMENTS