ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ഇന്നു രാവിലെ നടന്ന പത്താം ക്ലാസ്സ് കണക്ക് പരീക്ഷയും (കോഡ്041), കഴിഞ്ഞ തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസ്സ് ഇക്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ഇന്നു രാവിലെ നടന്ന പത്താം ക്ലാസ്സ് കണക്ക് പരീക്ഷയും (കോഡ്041), കഴിഞ്ഞ തിങ്കളാഴ്ച നടന്ന പന്ത്രണ്ടാം ക്ലാസ്സ് ഇക്കണോമിക്‌സ് പരീക്ഷയും (കോഡ് 030) റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇരു പരീക്ഷകളും റദ്ദാക്കിയത്.
ഈ പരീക്ഷകള്‍ വീണ്ടും നടത്തും. പരീക്ഷാ തീയതി സി.ബി.എസ്.ഇ വെബ്‌സൈറ്റിലൂടെ അറിയിക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് പത്താം ക്ലാസ്സ് കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഈ ചോദ്യ പേപ്പര്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.
ഇന്നു നടന്ന കണക്കു പരീക്ഷയുമായി ഇത് ഒത്തു നോക്കിയപ്പോഴാണ് ചോര്‍ന്ന കാര്യം മനസ്സിലായത്.
COMMENTS