കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന...
കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ നീക്കി അന്വേഷണം തുടരാന്‍ ഉത്തരവിടണമമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടും.
കര്‍ദ്ദിനാള്‍ അടക്കം നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതില്‍നിന്നും ക്രിസ്തുമതത്തില്‍പ്പെട്ട ജഡ്ജിമാരെ ഒഴിവാക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ മുന്നോട്ടു വച്ചിട്ടുണ്ട്.
COMMENTS