ലണ്ടന്‍: പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം (എം.എന്‍.ഡി) ബാധിച്ച് വീല്‍ചെയറിലായിരുന്നു സ...
ലണ്ടന്‍: പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. മോട്ടോര്‍ ന്യൂറോണ്‍ രോഗം (എം.എന്‍.ഡി) ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. കൈകാലുകള്‍ നാഡീരോഗംമൂലം തളര്‍ന്നുപോയിരുന്നുങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രത്തിനുവേണ്ടി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപംകൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമാകുന്ന അറിവുകളില്‍ മിക്കതും അദ്ദേഹത്തിന്റെ സംഭാവനയാണ്.
ഹോക്കിങ്ങിന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ലായിരുന്നെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച ഭൗതികശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി.
ഒരു കോടി കോപ്പികള്‍ വിറ്റഴിഞ്ഞ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങ്ങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ഇറങ്ങിയിരുന്നു.

COMMENTS