കൊളംബോ: ഇന്ത്യയെ അനായാസം മുട്ടുകുത്തിച്ച് ശ്രീലങ്ക ത്രിരാഷ്ട്ര ട്വന്റി20 കപ്പിലെ ആദ്യ ട്വന്റി 20 മത്സരം സ്വന്തമാക്കി. അഞ്ചു വിക്കറ്റിനാ...
കൊളംബോ: ഇന്ത്യയെ അനായാസം മുട്ടുകുത്തിച്ച് ശ്രീലങ്ക ത്രിരാഷ്ട്ര ട്വന്റി20 കപ്പിലെ ആദ്യ ട്വന്റി 20 മത്സരം സ്വന്തമാക്കി. അഞ്ചു വിക്കറ്റിനാണ് ലങ്കന്‍ ജയം.
ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സിന്റെ വിജയലക്ഷ്യം 18.3 ഓവറില്‍ മറികടന്നാണ് ലങ്ക ആദ്യ മത്സരം സ്വന്തമാക്കിയത്.
37 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയ കുശല്‍ പെരേരയാണ് ലങ്കന്‍ ജയം അനായാസമാക്കിയത്. തുടക്കത്തില്‍ കുശാല്‍ പെരേര37 പന്തില്‍ 66 റണ്‍സെടുത്ത് ഇന്ത്യന്‍ ഭീഷണി മറികടക്കാന്‍ സഹായിച്ചു. അവസാന ലാപ്പില്‍ തിസാര പെരേര 10 പന്തില്‍ 22 റണ്‍സെടുത്ത് ജയം അനായാസമാക്കി. വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റ് വീതം നേടി.
ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മ സംപുജ്യനായി മടങ്ങിയതിനു പിന്നാലെ സുരേഷ് റെയ്‌ന ഒരു റണ്ണുമായി പുറത്തായി. ഇതോടെ ഇന്ത്യ ഒന്‍പതിനു 2 എന്ന നിലയിലായി.
തുടര്‍ന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ശിഖര്‍ ധവാന്‍ 49 പന്തില്‍ നിന്ന് 90 റണ്‍സെടുത്തു. ആറു സിക്‌സറും ആറു ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ധവാന്റെ 90. ട്വന്റി 20യില്‍ ധവാന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്.
ധവാനൊപ്പം ചേര്‍ന്ന മനീഷ് പാണ്ഡെ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. മനീഷ് (35 പന്തില്‍ 37) പുറത്തായതോടെ വീണ്ടും സ്‌കോറിംഗ് വേഗം കുറയുന്ന സ്ഥിതിയായി.
പിന്നാലെയെത്തിയ റിഷഭ് പന്ത് റണ്‍സ് കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതോടെ ധവാന്‍ രണ്ടും കല്പിച്ചുള്ള ആക്രമണമായി. അങ്ങനെ ധവാന് തന്റ കന്നി ട്വന്റി 20 സെഞ്ചുറിക്ക് 10 റണ്‍സകലെ പുറത്തു പോകേണ്ടിവന്നു. റിഷഭ് 23 പന്തില്‍നിന്ന് 23 റണ്‍സെടുത്തു.
ദിനേഷ് കാര്‍ത്തിക് ആറു പന്തില്‍ 13 റണ്‍സുമായി പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി ചമീര രണ്ടു വിക്കറ്റ് നേടി.
ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് രോഹിത് ക്യാപ്ടനായത്. തമിഴ്‌നാട് താരം വിജയ് ശങ്കര്‍ ആദ്യ രാജ്യാന്തര ട്വന്റി20യില്‍ കളിച്ചു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. രണ്ട് ഓവര്‍ എറിഞ്ഞ ശങ്കര്‍ 15 റണ്‍സ് വഴങ്ങി.
ലങ്കയ്ക്കു രണ്ടാം ഓവറില്‍ മെന്‍ഡിസി (11)നെ നഷ്ടമായെങ്കിലും കുശാല്‍ പെരേര കളി ഇന്ത്യയില്‍ നിന്നു പിടിച്ചെടുത്തു. 22 പന്തില്‍ പെരേര അര്‍ധസെഞ്ചുറി തികച്ചു. ഒന്പത് ഓവറില്‍ ലങ്ക നൂറ് കടന്നു. പെരേര പുറത്തായശേഷം ലങ്ക അല്പമൊന്നു പതറിയെങ്കിലും അവസാന ഓവറുകളില്‍ തിസാര പെരേര ഉറഞ്ഞുതുള്ളി ജയം സ്വന്തമാക്കി.
COMMENTS