കോഴിക്കോട്: ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന കാരണം പറഞ്ഞ് കോഴിക്കോട് സ്വദേശിയെ വിമാനത്തില്‍ കയറ്റാത്ത സ്‌പൈസ് ജെറ്റ് കമ്പനിയുടെ...
കോഴിക്കോട്: ഭക്ഷണം കഴിക്കാനുള്ള ട്യൂബ് മൂക്കിലുണ്ടെന്ന കാരണം പറഞ്ഞ് കോഴിക്കോട് സ്വദേശിയെ വിമാനത്തില്‍ കയറ്റാത്ത സ്‌പൈസ് ജെറ്റ് കമ്പനിയുടെ നടപടി വിവാദമാകുന്നു. അപകടത്തില്‍പ്പെട്ട ഇഷാന്‍ വിദഗ്ധ ചികിത്സ കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് വിമാന കമ്പനി തടഞ്ഞത്.
18 ന് രാവിലെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇഷാന് യാത്ര നിഷേധിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പോയതായിരുന്നു ഇഷാന്റെ കുടുംബം. ഉമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം മടങ്ങുകയായിരുന്ന ഇഷാനെ യാത്ര ചെയ്യാന്‍ സമ്മതിക്കാതെ വിമാന കമ്പനി അധികൃതര്‍ തടയുകയായിരുന്നു.
കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും യാത്ര ചെയ്യാന്‍ തടസ്സമില്ലെന്ന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിട്ടും നിലപാട് മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. ഡോക്ടറെ വിളിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനും വിമാന കമ്പനി അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബം വ്യക്തമാക്കി. പിന്നീട് ഇവരെ കയറ്റാതെ വിമാനം പോയതിനാല്‍ മറ്റൊരു വിമാനത്തില്‍ കൊച്ചിയിലേക്ക് ടിക്കറ്റെടുക്കേണ്ടി വന്നു. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാനുഷിക പരിഗണന പോലും കാണിക്കാത്ത വിമാന കമ്പനിക്കെതിരെ എയര്‍പോര്‍ട്ട് അതോറിറ്റിക്കും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നല്‍കും.

COMMENTS