കൊച്ചി: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി ...
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും കോടതി ചോദിച്ചു.
തുടര്‍ച്ചയായുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം എന്നാല്‍ പലരും കൈകള്‍ കഴുകി പോകുന്നു. നിലവിലുള്ള അന്വേഷണം ഫലപ്രദമല്ല, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നില്ല. പക്ഷേ ഇതു പോരാ, പൊലീസ് നീതിയുക്തമായ അന്വേഷണം നടത്താന്‍ തയ്യാറാകണം. ഇത്രയും ദിവസം പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയിട്ടും അവരില്‍ നിന്ന് എന്തുകൊണ്ട് വിവരങ്ങള്‍ നേടിയെടക്കാന്‍ പൊലീസിന് സാധിച്ചില്ല. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ എന്ന് ചോദിച്ച കോടതി സമാനമായ നിരവധി കേസുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.
എന്നാല്‍ പൊലീസ് കേസ് തെളിയിച്ചു കഴിഞ്ഞെന്നും പ്രതികള്‍ എല്ലാം അറസ്റ്റിലായെന്നും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തെന്നും അന്വേഷണം നന്നായി മുന്നോട്ട് പോകുന്നുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാടാണ് നിമസഭയിലെടുത്തത്. ഈ കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു.
COMMENTS