കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി....
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കാരണം കാട്ടിയാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.
ആകാശ് തില്ലങ്കേരി, ടി. കെ. അസ്കര്‍, കെ. അഖില്‍,സി.എസ്.ദിപ് ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. ഷുഹൈബ് വധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
സിപിഎം ജില്ലകമ്മിറ്റിയാണ് നടപടിയെടുത്തത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികള്‍ സിപിഎം നേതാക്കളോടൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടതോടെയാണ് പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി മുഖം രക്ഷിച്ചിരിക്കുന്നത്.
Keywords: Shuhaib, Murder case, CPM, Youth Congress

COMMENTS