വാഷിങ്ടണ്‍: മുന്‍ റഷ്യന്‍ ചാരനേയും മകളേയും ബ്രിട്ടനില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റഷ്യ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. മുന്‍ റഷ...
വാഷിങ്ടണ്‍: മുന്‍ റഷ്യന്‍ ചാരനേയും മകളേയും ബ്രിട്ടനില്‍ വച്ച് വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റഷ്യ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനേയും മകളേയും ഇംഗ്ലണ്ടിലെ സാല്‍സ്ബറിയില്‍ രാസായുധം കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് റഷ്യ ഇപ്പോള്‍ ഒറ്റപ്പെടുന്നത്. ഈ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് അറുപത് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കുകയും സിയാറ്റിലിലുള്ള റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ ഫ്രാന്‍സും ജര്‍മ്മനിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടു.
ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് റഷ്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. പ്രസിഡന്റ് പുടിനോട് അടുപ്പം കാണിച്ചിരുന്ന ഡോണള്‍ഡ് ട്രംപിന്റെ നടപടി റഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. യുക്രെയ്ന്‍, കാനഡ, അല്‍ബേനിയ, നോര്‍വേ, മാസിഡോണിയ എന്നീ രാജ്യങ്ങളും റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കി.
റഷ്യയുമായുള്ള ഉന്നതതല ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഐസ്‌ലന്‍ഡ് പ്രഖ്യാപിച്ചു. ഒപ്പം ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് ഉയര്‍ന്ന ഉദ്യോഗസ്ഥരെ അയയ്ക്കില്ലെന്നും ഐസ്‌ലന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

COMMENTS