മോസ്‌കോ: റഷ്യയുടെ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയ്ക്ക് അതേ രീതിയില്‍ തന്നെ റഷ്യയുടെ മറുപടി. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യേ...
മോസ്‌കോ: റഷ്യയുടെ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയ്ക്ക് അതേ രീതിയില്‍ തന്നെ റഷ്യയുടെ മറുപടി. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും യു.എസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും റഷ്യ നിര്‍ദ്ദേശിച്ചു. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റാണ് അടച്ചുപൂട്ടുന്നത്.
മുന്‍ റഷ്യന്‍ ചാരനേയും മകളെയും ബ്രിട്ടനില്‍ വധിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയത്. ഫ്രാന്‍സും ജര്‍മ്മനിയും സ്‌പെയിനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യംവിടാന്‍ ആവശ്യപ്പെട്ടിരുന്നു. റഷ്യ വിരുദ്ധ വികാരം പരത്തുന്നത് അമേരിക്കയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപണം ഉന്നയിച്ചു. മറ്റു രാജ്യങ്ങളും തങ്ങള്‍ക്കെതിരെ നീങ്ങിയ സാഹചര്യത്തിലാണ് റഷ്യയുടെ ഈ കടുത്ത നടപടി.

COMMENTS