ബെംഗളൂരു: കര്‍ണ്ണാടകയില്‍ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയാ...
ബെംഗളൂരു: കര്‍ണ്ണാടകയില്‍ കലാപക്കൊടി ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നാണ് ഭീഷണി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയും നടിയുമായ രമ്യയുടെ അമ്മ രഞ്ജിതയാണ് കലാപക്കൊടിയുയര്‍ത്തി എത്തിയിട്ടുള്ളത്.
തനിക്കു മാണ്ഡ്യ സീറ്റും മകള്‍ രമ്യയ്ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനവും നല്‍കണമെന്നാണ് രഞ്ജിതയുടെ ആവശ്യം. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സ്വതന്ത്ര്യയായി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍, അമ്മയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ രമ്യ തയ്യാറായില്ല. രഞ്ജിതയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈകമാന്‍ഡാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
മാണ്ഡ്യയില്‍ 2013 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രമ്യ മത്സരിച്ചു ജയിച്ചിരുന്നു. എന്നാല്‍, 2014 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി സി. പുട്ടരാജുവിനോട് പരാജയപ്പെട്ടു.
Keywords: Ramya, Karnataka, Congress,Election

COMMENTS