ന്യൂഡല്‍ഹി: എംജിആറിന്റെയും ജയലളിതയുടെയും ഒഴിവിലേക്കാണ് താന്‍ രാഷ്ട്രിയത്തില്‍ എത്തുന്നതെന്ന് സൂപ്പര്‍ താരം രജനീകാന്ത്. ഡോ. എംജിആര്‍ എജ്...
ന്യൂഡല്‍ഹി: എംജിആറിന്റെയും ജയലളിതയുടെയും ഒഴിവിലേക്കാണ് താന്‍ രാഷ്ട്രിയത്തില്‍ എത്തുന്നതെന്ന് സൂപ്പര്‍ താരം രജനീകാന്ത്.
ഡോ. എംജിആര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംജിആറിനെപ്പോലെ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തനിക്കാവും. രാഷ്ട്രീയ പ്രവര്‍ത്തനം അത്ര ലളിതമായ കാര്യമല്ലെന്നറിയാം.
കരുണാനിധി, ജി. കെ.മൂപ്പനാര്‍ പോലെയുള്ള വളരെ അടുപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ നിന്ന് രാഷ്ട്രീയത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തടസ്സങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്നെനിക്കറിയാം.
എംജിആറും ജയലളിതയും വ്യക്തിത്വമുള്ള നേതാക്കളായിരുന്നു. അവരുടെ തീരുമാനങ്ങള്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തതായിരുന്നു.
ഇപ്പോള്‍ എംജിആറിന്റെയും ജയലളിതയുടെയും സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. താന്‍ എത്തുന്നത് ആ ഒഴിവിലേക്കാണെന്ന് രജനീകാന്ത് പറഞ്ഞു.
താന്‍ എംജിആറിനെ പോലെ അല്ലെന്ന് രജനീകാന്ത് പറഞ്ഞു. എംജിആര്‍ വിപ്ലവകാരിയായിരുന്നു. ഇനിയൊരു ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാലും ഇവിടെ മറ്റൊരു എംജിആര്‍ ഉണ്ടാവില്ല. എന്നാല്‍, എംജിആര്‍ ഭരിച്ചതുപോലെ ഭരിക്കാന്‍ തനിക്കാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Rajinikanth, politics, MGR, Jayalalitha, Tamilnadu

COMMENTS