സിങ്കപ്പൂര്‍: മുത്തശ്ശി ഇന്ദിരാ ഗാന്ധിയും പിതാവ് രാജിവ് ഗാന്ധിയും കൊല്ലപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാ...
സിങ്കപ്പൂര്‍: മുത്തശ്ശി ഇന്ദിരാ ഗാന്ധിയും പിതാവ് രാജിവ് ഗാന്ധിയും കൊല്ലപ്പെടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കൃത്യമായ നിലപാട് എടുക്കുന്നതിന് കനത്ത വില നല്‍കേണ്ടി വരുമെന്നത് അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവ് കൊല്ലപ്പെടുമെന്ന് മുത്തശ്ശി പറഞ്ഞിരുന്നുവെന്നും അത് താന്‍ പിതാവിനെ അറിയിച്ചിരുന്നെന്നും രാഹുല്‍ പറഞ്ഞു. തനിക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാറുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡുമാരായിരുന്നു ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാകരനെ കൊല്ലപ്പെട്ട നിലയില്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ എന്തിനാണ് ആളുകളെ ഇങ്ങനെ വേദനിപ്പിച്ച് കൊല്ലുന്നതെന്നാണ് മനസില്‍ തോന്നിയത് ഒപ്പം പ്രഭാകരന്റെ കുടുംബത്തോട് സഹതാപവും തോന്നിയെന്നും രാഹുല്‍ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കൊലയാളികളോട് താനും സഹോദരി പ്രിയങ്ക ഗാന്ധിയും ക്ഷമിച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കാരണം എന്ത് തന്നെയാണെങ്കിലും ഒരുതരം അതിക്രമങ്ങളും ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ പിതാവിന്റെ മരണത്തില്‍ വളരെക്കാലം ദേഷ്യവും ദു:ഖവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഘാതകരോട് തങ്ങള്‍ ക്ഷമിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമത്തില്‍ പങ്കെടുക്കവെ സിങ്കപ്പൂരില്‍ വെച്ചായിരുന്നു രാഹുല്‍ ഗാന്ധി ആദ്യമായി പിതാവിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചത്.

COMMENTS