ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചെങ്ങന്നൂരി...
ചെങ്ങന്നൂര്‍: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതിനു പിന്നില്‍ പി.കെ.കൃഷ്ണദാസ് ആണെന്നു കരുതുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
നേരത്തെ തുഷാറിന് രാജ്യസഭാ സീറ്റ് ബി.ജെ.പി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തുഷാര്‍ തന്നെ അത് നിരസിച്ചിരുന്നു.
എന്നാല്‍ വി.മുരളീധരനെ മഹാരാഷ്ട്രയില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തതോടെ ചെങ്ങന്നൂരില്‍ ബി.ജെ.പിയെ ബി.ഡി.ജെ.എസ് പിന്തുണക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി തന്നെ വ്യക്തമാക്കുകയായിരുന്നു.
COMMENTS