ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പ്രധ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോകേശ് ബത്ര ആര്‍.ടി.ഐയ്ക്ക് നല്‍കിയ മറുപടിയിലാണ് പരാമര്‍ശം. 2016 മുതലുള്ള നരേന്ദ്രമോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ വിവരങ്ങളാണ് ബത്ര തിരക്കിയത്. വിമാന യാത്ര വിവരങ്ങളോടൊപ്പം ഈ യാത്രയുടെ ബില്ലുകള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച തീയതികളും ആര്‍.ടി.ഐയില്‍ ആവശ്യപ്പെട്ടിരുന്നു.
2005ലെ ആര്‍.ടി.ഐ നിയമത്തിലെ എട്ടാം വകുപ്പ് അനുസരിച്ച് പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുകയായിരുന്നു.
ഈ വകുപ്പ് അനുസരിച്ച് വ്യക്തിയുടെ ജീവന് അപകടം വരുത്തുന്ന വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നുമാണ് വിലക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി ചെലവിടുന്ന തുക ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണെന്ന് ബത്ര ആര്‍.ടി.ഐയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

COMMENTS