തിരുവനന്തപുരം: ജയില്‍ നടപടിക്രമം അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് ഏത് സര്‍ക്കാരും ചെയ്യാറുള്ളതാണെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: ജയില്‍ നടപടിക്രമം അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് ഏത് സര്‍ക്കാരും ചെയ്യാറുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജയിലിലെ അന്തേവാസികള്‍ക്ക് അവധിയും അടിയന്തര അവധിയും സാധാരണമാണെന്നും നിയമങ്ങള്‍ അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ നടപടി എടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടിപി കേസിലേയും യു.ഡി.എഫുകാരായ അഞ്ച് പേരുടേയും കാര്യമാണ് സമിതിക്ക് മുന്നില്‍ വന്നതെന്നും ഈ നടപടിയില്‍ രാഷ്ട്രീയപ്രേരണ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് കളവാണെന്നും സുഹൃത്തിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി മറുപടി രണ്ട് വാചകത്തില്‍ ഒതുക്കിയത് തന്നെ ആശങ്ക ഉണ്ടാക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ടിപി കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമോ എന്ന് പൊലീസിനോട് ആരാഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 16 തവണയാണ് കുഞ്ഞനന്തന് പരോള്‍ കിട്ടിയതെന്നും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് പരോള്‍ എന്നും ജയിലിലാണെങ്കിലും പാര്‍ട്ടി വേദികളില്‍ കുഞ്ഞനന്തന്‍ സ്്ഥിരം സാന്നിധ്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

COMMENTS