ചെന്നൈയില്‍ സര്‍ക്യൂട്ട് ഹൗസില്‍ പിണറായിയെയും പത്‌നി കമലയേയും കാണാന്‍ തമിഴ് നടന്‍ കമലഹാസന്‍ എത്തിയപ്പോള്‍ തിരുവനന്തപുരം: ഒരു ആരോഗ്യപ്...
ചെന്നൈയില്‍ സര്‍ക്യൂട്ട് ഹൗസില്‍ പിണറായിയെയും പത്‌നി കമലയേയും കാണാന്‍ തമിഴ് നടന്‍ കമലഹാസന്‍ എത്തിയപ്പോള്‍
ഇന്നലെ ചെന്നൈ അപ്പേളോ ആശുപത്രിയില്‍ താന്‍ പോയതിനെക്കുറിച്ചു വന്ന മാധ്യമവാര്‍ത്തകളെക്കുറിച്ചു സംസാരിക്കുകയായിരുന്നു പിണറായി.
ചെന്നൈ ആശുപത്രിയില്‍ പോയത് പതിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായാണ്. ഈ പരിശോധന പതിനഞ്ചു വര്‍ഷമായി തുടരുന്നതാണ്. ഇക്കുറിയും പതിവ് പരിശോധനയ്ക്കാണ് പോയത്.
ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെ പിണറായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പോയത് വാര്‍ത്തയായിരുന്നു.
എന്റെ ആരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ല. ഞാന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്ത ചമച്ചത്.
ഒരിക്കല്‍ ഞാന്‍ തിരുവനന്തപുരത്ത് എകെജി സെന്ററിലേക്ക് കയറിച്ചെല്ലുമ്പോള്‍ ഒരാള്‍ സുഹൃത്തുക്കളോട് പറഞ്ഞത്, എത്രയോ പേര്‍ വണ്ടിയിടിച്ചു മരിക്കുന്നു. ഇവന്‍ അങ്ങനെയും ചാകുന്നില്ലല്ലോ എന്നായിരുന്നു.
അങ്ങനെ വികാരമുള്ളവര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട്. അവരുടെ ആഗ്രഹമാണ് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞെന്നു വാര്‍ത്തയുണ്ടാക്കാന്‍ കാരണമായത്.
ചിലര്‍ ആഗ്രഹിച്ചതുകൊണ്ടു മാത്രം അങ്ങനെ സംഭവിക്കില്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
COMMENTS