തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറ...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച നിര്‍ദ്ദേശത്തെതുടര്‍ന്നുള്ള വി.ടി.ബല്‍റാമിന്റെ ആരോപണത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെ.എസ്.ആര്‍.ടി.സി യെ മറയാക്കി മറ്റു മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് വി.ടി. ബല്‍റാം ആരോപണം ഉന്നയിച്ചിരുന്നു.
പെന്‍ഷന്‍ പ്രായം സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും. എന്നാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പളം പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ പറ്റാത്ത അവസ്ഥ ആണ് ഇപ്പോഴുള്ളത്. പ്രയാസങ്ങള്‍ ഉണ്ടെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സഹകരിക്കാന്‍ ആണ് എല്ലാ യൂണിയനുകളും പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദമാക്കി.
എന്നാല്‍ പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത് നിര്‍ദ്ദേശം മാത്രമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വിശദമാക്കി. ഇതുമൂലം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS