തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം സംബന്ധിച്ച വിഷയം ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്കായി വിട്ടു. അതിന്റെ ഭാഗമായി നഴ്‌സുമാരുടെ സംഘടനകളും മാനേജ്...
തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം സംബന്ധിച്ച വിഷയം ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്കായി വിട്ടു. അതിന്റെ ഭാഗമായി നഴ്‌സുമാരുടെ സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളും അടക്കമുള്ളവര്‍ ഹൈക്കോടതി മീഡിയേഷന്‍ വിഭാഗവുമായി നടത്തിവരുന്ന ചര്‍ച്ച പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ നടത്തിവന്ന സമരം ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ മാസം ആറു മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ നഴ്‌സുമാരും കൂട്ട അവധിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നു. തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗമാണ് ഈ തീരുമാനമെടുത്തത്.
സമര വിലക്ക് നീക്കാനുള്ള ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും. നാളെ സംസ്ഥാനത്തെ 62,000 നഴ്‌സുമാര്‍ അവധിക്ക് അപേക്ഷ നല്‍കുമെന്ന് യു.എന്‍.എ ചെയര്‍മാന്‍ അറിയിച്ചു.
എന്നാല്‍ നഴ്‌സുമാരുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലാണ് നഴ്‌സുമാരുമായുള്ള ചര്‍ച്ച നടക്കുന്നത്.

COMMENTS