പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ തീവ്രത ലോകത്തെ അറിയിച്ച, കരഞ്ഞുകൊണ്ട് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം (ടെറര്‍ ഓഫ് വാര്‍) ...
പാലക്കാട്: വിയറ്റ്‌നാം യുദ്ധത്തിന്റെ തീവ്രത ലോകത്തെ അറിയിച്ച, കരഞ്ഞുകൊണ്ട് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം (ടെറര്‍ ഓഫ് വാര്‍) പകര്‍ത്തിയ ലോകപ്രശസ്തനായ ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കേരളത്തിലെ ചരിത്രസാസംകാരിക പ്രാധാന്യമുള്ള ഇടങ്ങളെല്ലാം ക്യാമറയിലും മനസ്സിലും പകര്‍ത്താനുള്ള യാത്രയിലാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി അദ്ദേഹം കേരളത്തിലുണ്ട്.
മാധ്യമ വിദ്യാര്‍ത്ഥികളുമായി സംവാദങ്ങള്‍, ഫോട്ടോഗ്രാഫി എക്‌സിബിഷനുകള്‍ ഇങ്ങനെയുള്ള യാത്രയ്ക്കിടെയാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയില്‍ അദ്ദേഹം എത്തുന്നത്.
മനയില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഘട്ട ഷൂട്ടിങ് നടക്കുന്ന സമയത്ത് വൈകിയാണ് എത്തിയതെങ്കിലും ലൊക്കേഷനില്‍ നിന്നും ഭക്ഷണവും ഇടയ്ക്ക് മോഹന്‍ലാലുമായി സൗഹൃദസംഭാഷണവും നടത്തിയാണ് അദ്ദേഹം മടങ്ങിയത്. നിക്ക് ഉട്ടിന്റെ വരവറിഞ്ഞ് കാത്തിരിക്കുകയായിരുന്നു സെറ്റു മുഴുവന്‍.
വിയറ്റ്‌നാം യുദ്ധത്തിന്റെ ഓര്‍മ്മകള്‍ മായാത്ത മനസ്സില്‍ കേരളത്തിലെ കാഴ്ചകള്‍ ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒളപ്പമണ്ണ മനയുടെയും വെള്ളിനേഴി കലാഗ്രാമത്തിന്റെയും ചിത്രങ്ങള്‍ ഫ്രെയിമിലും മനസ്സിലും പകര്‍ത്തിയാണ് നിക്ക് പാലക്കാട്ടു നിന്ന് തിരിച്ച് പോയത്.
COMMENTS