മധ്യപ്രദേശ്: ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഭോപ്പാലില്‍ നര്‍മ്മദാ നഗറില്‍ താമസിക്കുന്ന ...
മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇരുവരുടെയും കഴുത്തിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
രാവിലെ വീട്ടുജോലിക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായിരുന്നു ജി.കെ.നായര്‍. മധ്യപ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്‌സായിരുന്നു ഗോമതി. ഇവരുടെ സ്വര്‍ണ്ണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്.
മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂവരുടെയും വിവാഹം കഴിഞ്ഞതിനാല്‍ ഇവര്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മധ്യപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
COMMENTS