ന്യൂഡല്‍ഹി: ഇറാഖില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഏറെ പ്രയാസപ്പെട്ട്. മൃതദേഹങ്ങള്‍ സ്...
ന്യൂഡല്‍ഹി: ഇറാഖില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഏറെ പ്രയാസപ്പെട്ട്. മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചത് ഡിഎന്‍എ പരിശോധനയിലൂടെയും.
മോസൂളിനു വടക്കുപടിഞ്ഞാറുള്ള ബദോഷില്‍ നാട്ടുകാര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചായിരുന്നു തിരച്ചില്‍. ഐഎസ് ഭീകരര്‍ കുറേപ്പേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായി നാട്ടുകാര്‍ ഇറാഖി അധികൃതരോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇറാഖി സര്‍ക്കാര്‍ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഒരു കുന്നിനു താഴെയുള്ള കൂട്ടക്കുഴിമാടത്തില്‍ ഡീപ് പെനിട്രേഷന്‍ റഡാറുകള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയാണ് വിജയിച്ചത്.
റഡാര്‍ സിഗ്നലുകള്‍ ഉപയോഗിച്ച് ഭൂമിക്കടിയിലുള്ള വസ്തുക്കളുടെ സാന്നിധ്യം അറിയാനുള്ള സംവിധാനമാണ് ഡീപ് പെനിട്രേഷന്‍ റഡാര്‍. വസ്തുക്കളെ തിരിച്ചറിയുന്നത് ഭൂമിക്കടിയില്‍ നിന്ന് പ്രതിഫലിക്കുന്ന തരംഗങ്ങള്‍ അവലോകനം ചെയ്ത്. മരുഭൂമിയില്‍ 100 അടി ആഴത്തില്‍ ഇതിന്റെ തരംഗങ്ങള്‍ എത്തും.
തിരിച്ചറിയല്‍ കാര്‍ഡുകള്‍, കഡ എന്നുവിളിക്കുന്ന പഞ്ചാബി വളകള്‍, ഇറാഖികളുടെതല്ലാത്ത ചെരിപ്പുകള്‍, മുടി തുടങ്ങിയ വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു ആദ്യപടി. പിന്നീടിവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കി. ബാഗ്ദാദിലെ മാര്‍ട്യര്‍ ഫൗണ്ടേഷന്റെ സഹായത്തോടെയായിരുന്നു ഡിഎന്‍എ പരിശോധന.
പഞ്ചാബില്‍ നിന്ന് 27 പേര്‍, ഹിമാചല്‍ പ്രദേശില്‍ നിന്ന് നാലു പേര്‍, ബീഹാറില്‍ നിന്ന് ആറു പേര്‍, രണ്ടു പേര്‍ ബംഗാളില്‍നിന്ന് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. 38 പേരുടെ ഡിഎന്‍എ ഫലം പൂര്‍ണ്ണമായും ഒരാളുടേത് 70 ശതമാനവുംഅനുകൂലമാണ്.
തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് അറിയിച്ചത്. നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഉടന്‍ ഇറാഖിലേക്കു തിരിക്കും.
ഇറാഖിലെ മോസൂളില്‍ നിന്ന് 40 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തടവിലാക്കിയത് 2014 ജൂണിലാണ്. ഇവരില്‍ ഗുര്‍ദാസ്പൂര്‍ സ്വദേശി ഹര്‍ജിത് മസിഹ് രക്ഷപ്പെട്ട് ഇര്‍ബിലില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. മറ്റുള്ളവര്‍ കൊല്ലപ്പെട്ടതായി മസിഹ് അന്നു പറഞ്ഞിരുന്നെങ്കിലും തെളിവില്ലെന്നു പറഞ്ഞ് സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
Keywords: Indians,Iraq, Death, Foreign ministry

COMMENTS