റോയ് പി തോമസ് കൊച്ചി: കെഎം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ, മാണിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേ...
റോയ് പി തോമസ്
കൊച്ചി: കെഎം മാണിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയതിനു പിന്നാലെ, മാണിയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍ഡിഎയിലേക്കു ക്ഷണിച്ചു.കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്നു നടക്കാനിരിക്കെയാണ് കുമ്മനത്തിന്റെ ക്ഷണം.
ഇതേസമയം, ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി ഇടതു സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം അദ്ദേഹത്തോട് ഇടതു മുന്നണിക്കുള്ള കൂറു വ്യക്തമാക്കിയിരിക്കെയാണ് കുമ്മനത്തിന്റെ ക്ഷണമെന്നതും ശ്രദ്ധേയമാണ്.
ഇതോടെ, യുഡിഎഫ് വിട്ടുവന്ന മാണിക്ക് ഗഌമര്‍ കൂടിയിരിക്കുകയാണ്. എല്ലാവരുടെയും ക്ഷണം നോക്കിയ ശേഷം യുക്തമായ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മാണി.
എന്‍ഡിഎ നയപരിപാടികള്‍ അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയില്‍ വരാമെന്നും എല്ലാവര്‍ക്കുമായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
മാണിയെ യുഡിഎഫിലേക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചു ക്ഷണിക്കുന്നുണ്ട്. ഇതിനും മാണി മറുപടി പറഞ്ഞിട്ടില്ല. നിയമസഭയില്‍ നിഷ്പക്ഷ നിലപാടെടുക്കുന്ന മാണി, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഏതു പാളയത്തില്‍ ചേക്കേറണമെന്നു തീരുമാനമെടുക്കും.
ഇടതു മുന്നണിയിലേക്കു പോകാന്‍ മാണിക്കു താത്പര്യമുണ്ട്. പക്ഷേ, ഒപ്പമുള്ളവരില്‍ പിജെ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനോടു യോജിപ്പില്ല. എന്‍ഡിഎ പക്ഷത്തേയ്ക്കു പോയാല്‍ സഭയുടെ കടുത്ത എതിര്‍പ്പിന് അത് ഇടയാക്കും. പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തെ നഷ്ടപ്പെടുത്താനും അതിടയാക്കും.
ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ തിരിച്ചെത്തുകയാണ് മാണിക്ക് എളുപ്പ വഴി. വീരേന്ദ്രകുമാര്‍ ജനതാദളും മറ്റും വിട്ടുപോയതിന്റെ ക്ഷീണത്തില്‍ കഴിയുന്ന യുഡിഎഫില്‍ മാണിക്ക് കുറച്ചുകൂടി മുന്‍തൂക്കം ലഭിക്കാനും സാധ്യതയുണ്ട്.
എന്തായാലും മകനെ കോട്ടയത്തു ജയിപ്പിക്കാന്‍ ഉതകുന്ന സംവിധാനത്തിലേക്കു മാത്രമേ മാണി അടുക്കാന്‍ ഇടയുള്ളൂ.
Keywords: KM Mani, Kummanam Rajasekharan, NDA,UDF, LDF
COMMENTS