തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കെ.എസ്.ആര്.ടി.സിയും പ്രശ്നത്തിലായി. പഞ്ചാബ് ...
തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പില്‍ കെ.എസ്.ആര്.ടി.സിയും പ്രശ്നത്തിലായി. പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തില്‍ നിന്ന് കെ.എസ്.ആര്.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി.
ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പയ്ക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. ദീര്‍ഘകാല വായ്പയായതിനാല്‍ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയില്‍ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാങ്ക് കണ്‍സോഷ്യത്തിന്റെ വായ്പയെ കെ.എസ്.ആര്.ടി.സി കണ്ടിരുന്നത്. കണ്‍സോഷ്യത്തിലെ പ്രധാന അംഗമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നതും കെ.എസ്.ആര്.ടി.സിയെ പ്രതിസന്ധിയിലാക്കുന്നു.
മാര്‍ച്ച് ആദ്യആഴ്ചയോടെ വായ്പാ തുക കിട്ടുമെന്ന് കെ.എസ്.ആര്.ടി.സി പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പി.എന്‍.ബി തട്ടിപ്പ് തിരിച്ചടിയായത്. കോടിക്കണക്കിന് രൂപ വായ്പാ തട്ടിപ്പില്‍ നഷ്ടമാവുകയും അതില്‍ അന്വേഷണവും നടപടികളും വരുന്ന സാഹചര്യത്തില്‍ മറ്റിടപാടുകള്‍ക്കെല്ലാം ബാങ്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
എന്നാല്‍ എന്തെങ്കിലും പ്രശ്നമുള്ളതായി ബാങ്ക് അറിയിച്ചിട്ടില്ലെന്നും വായ്പാ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് അറിയിച്ചു.
COMMENTS