ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തന്നോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കെ.എം.മാണി വ്യക്തമാ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തന്നോട് സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് കെ.എം.മാണി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തിലുള്ള കേരള കോണ്‍ഗ്രസ്സിന്റെ നിലപാട് പിന്നീട് തീരുമാനിക്കുമെന്നും തങ്ങളുടെ വോട്ട് വേണ്ടെന്ന കാനത്തിന്റെ നിലപാട് വൈരുദ്ധ്യമാണെന്നും കെ.എം മാണി വ്യക്തമാക്കി.
മുന്നണി പ്രവേശനത്തിനായി ആരോടും അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്നും എന്നാല്‍ സി.പി.ഐയുടേത് വിചിത്രമായ നിലപാടാണെന്നും കെ.എം മാണി കൂട്ടിച്ചേര്‍ത്തു. ആര് വിലപേശുന്നുന്നുവെന്ന് പറയുന്നില്ലെന്നും എല്ലാവരും രാഷ്ട്രീയ ധാര്‍മ്മികത സൂക്ഷിക്കണമെന്നും കെ.എം.മാണി വ്യക്തമാക്കി.

COMMENTS