കൊച്ചി: സോളാര്‍ കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഒരിക്കലും വരാതിരുന്ന സരിത. എസ്. നായരുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്...
കൊച്ചി: സോളാര്‍ കമ്മിഷന്റെ അന്വേഷണ പരിധിയില്‍ ഒരിക്കലും വരാതിരുന്ന സരിത. എസ്. നായരുടെ കത്ത് എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ പലയിടത്തും പരാമര്‍ശിക്കപ്പെട്ടതെന്ന് ഹൈക്കോടതി.
കത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല സോളാര്‍ റിപ്പോര്‍ട്ടെന്നും പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും തെളിവുകളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യവും അതിനു സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണവും ഉണ്ടായത്.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ തെറ്റുണ്ടെങ്കിലും കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നിയമസഭയുടെ പരിഗണനയിലാണ്.
സഭയുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ ജുഡീഷ്യറിക്ക് ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, കമ്മിഷന്റെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ കോടതിക്കു പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Kerala high court, Solar commission report, government of Kerala

COMMENTS