കേരളത്തിനായി അഫ്ദല്‍ ഗോള്‍ നേടുന്നു കൊല്‍ക്കത്ത: മിസോറമിനെ എതിരില്ലാത്ത ഗോളിന് തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍ പ്ര...
കേരളത്തിനായി അഫ്ദല്‍ ഗോള്‍ നേടുന്നു
കൊല്‍ക്കത്ത: മിസോറമിനെ എതിരില്ലാത്ത ഗോളിന് തോല്‍പ്പിച്ച് സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍ പ്രവേശിച്ചു. ബംഗാളാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളി. ഞായറാഴ്ച സാള്‍ട്ട് ലേക്കിലാണ് കലാശപ്പോര്.
അഞ്ചുവര്‍ഷത്തിനു ശേഷമാണ് കേരളം ഫൈനലിലെത്തിയിരിക്കുന്നത്. വി.കെ. അഫ്ദലാണ് മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ കേരളത്തിനുവേണ്ടി വിജയ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് അഫ്ദല്‍ അഭിമാനതാരമായത്.
ആദ്യപകുതിയി ഗോള്‍ രഹിതമായിരുന്നു. മികച്ച ആക്രമണവുമായി മിസോറം കളം നിറഞ്ഞെങ്കിലും ഗോള്‍ വഴങ്ങാതെ കേരളത്തിന്റെ പ്രതിരോധനിര കാത്തു.
നിരവധി നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ മിസോറമിനായില്ല. ഗ്രൂപ്പില്‍ നാലു മത്സരങ്ങളും ജയിച്ചാണ് കേരളം ഫൈനലില്‍ കടന്നിരിക്കുന്നത്.
Keywords: Defending champions, Bengal, Kerala, Santosh Trophy, Captain Jiten Murmu , Tirthankar Sarakar, Murmu , Mohun Bagan ground, Champions, Addams VK,Mizoram
COMMENTS