തിരുവനന്തപുരം: കീഴാറ്റൂര്‍ വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് രംഗത്തെത്തി. കീഴാറ്റൂരി...
തിരുവനന്തപുരം: കീഴാറ്റൂര്‍ വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കര്‍ശന വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് രംഗത്തെത്തി. കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന് നല്കിയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മന്ത്രി സമരക്കാര്‍ക്കെതിരെ കര്‍ശന വിമര്‍ശനം നടത്തിയത്.
കീഴാറ്റൂരിലെ സമരം നിയമവിരുദ്ധമാമെന്നും പ്രക്ഷോഭകാരികള്‍ വയല്‍ കിളികളാണോ അതോ വയല്‍ കഴുകന്‍മാരാണോയെന്ന് തെളിയട്ടെയെന്നും മന്ത്രി ആരോപിച്ചു. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല.
ബൈപാസ് റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കീഴാറ്റൂരിലെ 99 ശതമാനം ജനങ്ങളും. കുറച്ചുപേര്‍ മാത്രമാണ് ബൈപ്പാസ് പദ്ധതിയെ എതിര്‍ക്കുന്നത്. കീഴാറ്റൂരില്‍ വികസന വിരുദ്ധന്മാര് മാരീചവേഷം പൂണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന അലൈന്മെന്റ് പ്രകാരമാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് പോവുന്നതെന്നും നോട്ടീസിന് മറുപടി പറയവേ ജി.സുധാകരന് പറഞ്ഞു.

COMMENTS