കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ അധ്യാപകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. പ്രതി പട്ടി...
കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ അധ്യാപകനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായി സൂചന. പ്രതി പട്ടികയിലുള്ള അരുണാണ് വിദേശത്തേക്ക് രക്ഷപ്പെടത്. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ആവശ്യമെങ്കില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സ്വന്തം സ്ഥലത്തെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസിയുമായുണ്ടായ തര്‍ക്കത്തെ തുടന്നാണ് കഴിഞ്ഞ ശനിയാഴ്ച സ്‌കൂള്‍ അദ്ധ്യാപകനായ രമേശന്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി തലയ്ക്കടിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ബുധനാഴ്ച രമേശന്‍ മരിച്ചു.
സംഭവത്തില്‍ അയല്‍വാസിയായ തമ്പാന്‍, മകന്‍ അഭിജിത്ത്, ബന്ധുക്കളായ ജയനീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. നാലുപേര്‍ക്കുമെതിരെ കേസെടുത്തെങ്കിലും തമ്പാനേയും ജയനീഷിനേയും മാത്രമാണ് പൊലീസിന് പിടികൂടാനായത്.
ഇതിനിടെ പ്രതികളില്‍ ഒരാളായ അഭിജിത്ത് വിദേശത്തേക്ക് കടക്കുകയും ചെയ്തു. സംഭവം നടന്ന തൊട്ടുത്ത ദിവസം തന്നെ ഇയാള്‍ വിദേശത്തേക്ക് കടന്നെന്നാണ് സൂചന. മറ്റൊരു പ്രതിയായ അരുണ്‍ ഇപ്പോഴും ഒളിവിലാണ്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതയും ആക്ഷേപം ഉണ്ട്. കാര്യക്ഷമമായ അന്വേഷണം നടന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
COMMENTS