മലപ്പുറം: കെഇ ഇസ്മയില്‍ പക്ഷം നടത്തിയ വിമത നീക്കങ്ങളെ വെട്ടി, കാനം രാജേന്ദ്രനെ സിപി ഐ സംസ്ഥാന സെക്രട്ടറിയായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ...
മലപ്പുറം: കെഇ ഇസ്മയില്‍ പക്ഷം നടത്തിയ വിമത നീക്കങ്ങളെ വെട്ടി, കാനം രാജേന്ദ്രനെ സിപി ഐ സംസ്ഥാന സെക്രട്ടറിയായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.
സംഘപരിവാറിനെ ചെറുക്കാന്‍ വിശാല മതേതര ജനാധിപത്യ ഇടതുപക്ഷ വേദി ആവശ്യമാണെന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കാനം രാജേന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു. തന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സിപിഎമ്മും സിപിഐയും വ്യത്യസ്ത പാര്‍ട്ടികളാകുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. വിശാലമായ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സിപിഐ മുന്നോട്ടുപോകുന്നത്.
സിപി ഐയില്‍ വിഭാഗിയതയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. എന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്.
സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഐകകണ്ഠ്യേനയാണ് നടന്നത്. സിപിഐ മന്ത്രിമാരുടെ പുനഃസംഘടന ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി കണ്ട്രോള് കമ്മിഷനില്‍ പുതിയ ആളുകള്‍ വന്നതില്‍ അസ്വഭാവികതയൊന്നുമില്ല.
കണ്ട്രോള് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് കേന്ദ്ര കമ്മിറ്റിക്കു പരാതി കൊടുക്കാമെന്ന് കെ.ഇ. ഇസ്മയിലിനു മറുപടിയെന്നോണം കാനം പറഞ്ഞു.
COMMENTS