ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുല്‍ ജൊഹ്‌റിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അധ്യാപകനെതിരെ ഡല്‍ഹി വനിതാ കമ്മീഷനിലും ഇന്ന് പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ജെ.എന്‍.യുവിലെ ജീവശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ അതുല്‍ ജൊഹ്‌റി വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പഠിപ്പിക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെപ്പറ്റി മോശമായി സംസാരിച്ചെന്നും അപമര്യാദയായി സ്പര്‍ശിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി നാല് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അധ്യാപകനെ സസ്‌പെന്റ് ചെയ്യുന്നതുവരെ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരാതി നല്‍കിയവരുടെ പഠനത്തിന് തടസ്സം വരാതെ ഗവേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മറ്റൊരു അധ്യാപകനെ നിയമിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ സര്‍വ്വകലാശാലയിലെ ജോലിയില്‍ നിന്ന് രാജി വെച്ച ജൊഹ്‌റി ഒളിവിലാണ്. ചോദ്യം ചെയ്യുന്നതിനതിനായി ഇന്ന് ഹാജരാകാന്‍ അധ്യാപകനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

COMMENTS