മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന വന്‍ സ്‌ഫോടകവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ജലാറ്റിന്‍ സ്റ്റിക് അടക...
മലപ്പുറം: കൊണ്ടോട്ടിയില്‍ ലോറിയില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന വന്‍ സ്‌ഫോടകവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ജലാറ്റിന്‍ സ്റ്റിക് അടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. കോഴിക്കാഷ്ടം നിറച്ച ചാക്കുകള്‍ ചുറ്റും നിരത്തിയാണ് ലോറിയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലര്‍ച്ചെ പൊലീസിന് ലഭിച്ച രഹസ്യത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് സ്‌ഫോടകവ്‌സ്തുക്കളുമായി വരികയായിരുന്ന ലോറി പിടികൂടിയത്. ലോറിയില്‍ വളമാണെന്നായിരുന്നു വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കോഴിക്കാഷ്ടം വളത്തിനിടയില്‍
ഒളിപ്പിച്ച നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. അടുത്തുള്ള ഒരു ഗോഡൗണിലേക്കാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്നതെന്ന ഡ്രൈവറുടെ മൊഴിയ തുടര്‍ന്ന് കൊണ്ടോട്ടി മോങ്ങത്തുള്ള ഒരു ഗോഡൗണില്‍ പൊലീസില്‍ മിന്നല്‍ പരിശോധന നടത്തി.
വിശദമായ പരിശോധനയ്ക്കായി ലോറിയിപ്പോള്‍ കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ഉന്നത പൊലീസുദ്യോഗസ്ഥര്‍ കൊണ്ടോട്ടിക്ക് തിരിച്ചിട്ടുണ്ട്.
COMMENTS