മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തു...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ കടപ്പത്ര വില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് 58.9 കോടി രൂപ പിഴ ചുമത്തി. ആദ്യമായാണ് ഒരു ബാങ്കിനെതിരെ ഇത്രയും തുക ഒരു കേസില്‍ പിഴ ചുമത്തുന്നത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കാലാവധി എത്തുന്നതിന് മുന്‍പ് വിറ്റെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.
ബാങ്കുകള്‍ക്കെതിരായ നടപടികള്‍ റിസര്‍വ് ബാങ്ക് കര്‍ശനമാക്കി തുടങ്ങിയിരിക്കുകയാണ്. ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ 46, 47 ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടം തിരിയുന്ന വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്ക് വഴിവിട്ട് 3,250 കോടി രൂപ വായ്പ നല്‍കിയെന്ന ആരോപണത്തിന് പുറകേയാണ് ആര്‍.ബി.ഐയുടെ ഈ നടപടി. ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെയാണ് വീഡിയോകോണ്‍ വായ്പ തരപ്പെടുത്തിയതെന്നാണ് ആരോപണം.
എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാങ്കിന്റെ നിലപാട്. വിവിധ ബാങ്കുകളിലായി 25,000 കോടി രൂപയില്‍ അധികമാണ് വീഡിയോകോണ്‍ തിരിച്ചടയ്ക്കാനുള്ളത്.

COMMENTS