തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ആശുപത്രി ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വരഹിതമാണെന്നും ജീവ...
തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ രോഗിയോട് ആശുപത്രി ജീവനക്കാരന്‍ ക്രൂരമായി പെരുമാറിയ സംഭവം മനുഷത്വരഹിതമാണെന്നും ജീവനക്കാരനെതിരെ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്ക് സര്‍വ്വീസില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ത്യാഗവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ സേവനം നടത്തുന്നവരാണ് ഭൂരിപക്ഷം ജീവനക്കാരും. എന്നാല്‍ രോഗിയോട് ക്രൂരമായി പെറുമാറുന്നവരും കൃത്യസമയത്ത് ജോലിക്ക് ഹാജരാകാതിരിക്കുന്നവരും ഡ്യൂട്ടി സമയത്ത് മറ്റാവശ്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കൈക്കൂലി വാങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇത്തരക്കാര്‍ ആത്മാര്‍ത്ഥമായി സേവനം നടത്തുന്നവര്‍ക്കു കൂടി അവമതി ഉണ്ടാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ മേലധികാരികളും ആശുപത്രി സൂപ്രണ്ടുമാരും മെഡിക്കല്‍ ഓഫീസര്‍മാരും അതതു സ്ഥാപനങ്ങള്‍ കൃത്യനിഷ്ഠമായും രോഗീ സൗഹൃദമായും പ്രവര്‍ത്തിക്കുകയാണെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

COMMENTS