കൊച്ചി: കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി വീണ്ടും മന്ത്രി ജി. സുധാകരന്‍. സമരരംഗത്തുള്ള മുഴുവന്‍ വയല്‍ക്കിളികളും ജോല...
കൊച്ചി: കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശവുമായി വീണ്ടും മന്ത്രി ജി. സുധാകരന്‍. സമരരംഗത്തുള്ള മുഴുവന്‍ വയല്‍ക്കിളികളും ജോലിയില്ലാത്ത കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി പരിഹസിച്ചു.
കീഴാറ്റൂരില്‍ സമരം ചെയ്യാനെത്തിയിരിക്കുന്നത് വിഎം സുധീരനും ഷാനിമോള്‍ ഉസ്മാനുമൊക്കെയാണ്. ഇന്നേവരെ ഒരു സമരമെങ്കിലും വിജയിപ്പിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ദേശീയപാത അതോറിറ്റിയാണ് ദേശീയപാത നിര്‍മ്മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലയിന്‍മെന്റാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലയില്‍മെന്റ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ മാറ്റമില്ലാതെ പിണറായി സര്‍ക്കാര്‍ അംഗീകരിച്ചു എന്നേയുള്ളൂ. സമരത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നത്, കീഴാറ്റൂര്‍ സമരമല്ല. സമരവുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും സിപിഎമ്മിനില്ലെന്ന് സുധാകരന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ തന്നെ അതു പരിഹരിച്ചോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിനു പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Minister, G. Sudhakaran, Keezhattoor strike, Kerala, CPM, Congress

COMMENTS