തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി പതിനൊന്നരയോടെ ചാലയിലെ ഒരു ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത...
തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രി പതിനൊന്നരയോടെ ചാലയിലെ ഒരു ആക്രി കടയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവസമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഫയര്‍ഫോഴ്‌സെത്തി പുലര്‍ച്ചെ ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നതിനാലാണ് വലിയ ദുരന്തമുണ്ടാകാതിരുന്നത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം തീ പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
COMMENTS