കോഴിക്കോട്: ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അദ്ധ്യാപകരടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപകരായ ...
കോഴിക്കോട്: ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അദ്ധ്യാപകരടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അദ്ധ്യാപകരായ നിഷാദ്, സാജിര്‍, യൂനുസ് എന്നിവര്‍ക്കെതിരെയും ലാബ് അസിസ്റ്റന്റ് ഇബ്രാഹിം കുട്ടിക്കെതിരെയുമാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. വാന്‍ ഓടിച്ച വിദ്യാര്‍ത്ഥിക്കെതിരെയും കണ്ടാലറിയുന്ന ചിലര്‍ക്കെതിരെയും കേസുണ്ട്.
വ്യാഴാഴ്ച നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ശേഷം നടന്ന ഹോളി ആഘോഷത്തിനിടെ കോളേജില്‍ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. സംഘര്‍ഷത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിനിടെ അധ്യാപകരും നാട്ടുകാരും ഹോളി ആഘോഷിച്ചതിന് തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു.
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു എന്ന ആരോപണം അന്വേഷിക്കാന്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി അന്വേഷണ സമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം സമരം അവസാനിപ്പിച്ചത്.
COMMENTS