മുംബൈ: ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ജാന്‍വി കപൂറിനെ അമ്മ ശ്രീദേവിയുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് സംവിധായകയും കൊറിയോഗ്രാഫറ...
മുംബൈ: ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ജാന്‍വി കപൂറിനെ അമ്മ ശ്രീദേവിയുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാഖാന്‍ പറഞ്ഞു. ശ്രീദേവിയുടെ സഹപ്രവര്‍ത്തകയായിരുന്ന ഫറാഖാനാണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം ധഡകിന്റെ കൊറിയോഗ്രാഫറും.
ജാന്‍വി വളരെ സുന്ദരിയും നല്ലൊരു നര്‍ത്തകിയുമാണ്. വളരെ വേഗം കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്യും. ശ്രീദേവി ജാന്‍വിയുടെ പ്രായത്തില്‍ തന്നെ മികച്ച നടിയായി വളര്‍ന്നിരുന്നു എന്നാല്‍ ജാന്‍വി തന്റെ ആദ്യ സിനിമ ചെയ്യുകയാണ്. അതുകൊണ്ട് തന്നെ രണ്ടുപേരെയും താരതമ്യം ചെയ്യുന്നത് നീതിയല്ലെന്ന് ഫറാഖാന്‍ വ്യക്തമാക്കി.
COMMENTS