കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഒരു കാരണവശാലും വൈകിപ്പിക്കാനാവില്ലെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. ഈ കേസില്‍ പ്രതിസ്ഥാന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഒരു കാരണവശാലും വൈകിപ്പിക്കാനാവില്ലെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി.
ഈ കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപ്, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിലപാടെടുത്തത്.
കേസ് വൈകിപ്പിക്കാന്‍ വേണ്ടിയാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ നേരത്തേ തന്നെ ആരോപിച്ചിരുന്നു.
ഇരയെ ആക്രമിക്കുന്ന ദൃശ്യം ദിലീപിന്റെ പക്കലെത്തിയാല്‍ അതു നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ നേരത്തേ മുതല്‍ കൈക്കൊണ്ടിട്ടുള്ളത്.
ആക്രമിക്കുന്ന ദൃശ്യം ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെയും ദിലീപ് സമീപിച്ചിരുന്നു. അങ്കമാലി കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
വിശദമായി വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 21ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.
COMMENTS