തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മ്മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്...
തൃശ്ശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മ്മാണത്തിനായി പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡി സിനമാസ് നിര്‍മ്മിച്ച ഭൂമിയില്‍ കയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. ദിലീപിന് അനുകൂലമായി നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
തിയേറ്റര്‍ നിര്‍മ്മാണത്തിനായി ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫാണ് പരാതി നല്‍കിയിട്ടുള്ളത്. ദിലീപിനും മുന്‍ ജില്ലാ കളക്ടര്‍ എം.എസ് ജയയ്ക്കുമെതിരെ നല്‍കിയ പരാതിയില്‍, കയ്യേറ്റം നടന്നിട്ടില്ലെന്നും, ജില്ലാ കളക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട്.
അതേസമയം ഡി സിനിമാസിനായി സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കയ്യേറിയിട്ടില്ലെന്നും സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളതെന്നുമുളള റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മുന്‍ കലക്ടര്‍ എം.എസ്.ജയ, ഡി സിനിമാസ് തിയറ്റര്‍ ഉടമ നടന്‍ ദിലീപ് എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
COMMENTS