കൊച്ചി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ ചുമത്തിയ യു.എ.പി.എ (നി...
നേരത്തെ കതിരൂര്‍ മനോജ് വധക്കേസ്, സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കോടതിയുടെ വിമര്‍ശനമുണ്ടായിരുന്നു. പ്രതികളെ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യു.എ.പി.എ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
അതേസമയം സിറോ മലബാര്‍ സഭാ കേസിലും സര്‍ക്കാരിനെയും പൊലീസിനെയും കോടതി വിമര്‍ശിച്ചു. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതിനെയാണ് കോടതി വിമര്‍ശിച്ചത്. കോടതി ഉത്തരവ് വന്നിട്ടും പൊലീസ് ഈ കേസില്‍ കേസ് രജിസ്റ്റര്‍ചെയ്യാന്‍ വൈകിയിരുന്നു. വിധിപ്പകര്‍പ്പ് കിട്ടിയതിന്റെ പിറ്റേന്ന് കേസെടുക്കാമായിരുന്നു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ അവധി ദിവസങ്ങളായതിനാലാണ് കേസെടുക്കാന്‍ വൈകിയതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. അവധി ദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം ഈ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു.
COMMENTS