തിരുവനന്തപുരം: എന്‍.ഡി.എയ്‌ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു രംഗത്തെത്തി. എന്‍.ഡി.എ മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന...
തിരുവനന്തപുരം: എന്‍.ഡി.എയ്‌ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു രംഗത്തെത്തി. എന്‍.ഡി.എ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും സി.കെ.ജാനു പറഞ്ഞു.
ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ സീറ്റ് നല്‍കാതെ അവസാന നിമിഷം ഒഴിവാക്കിയത് ശരിയായില്ലെന്നും എന്‍ഡിഎയില്‍ മുന്നണി സഖ്യത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നും ജാനു പറഞ്ഞു.
ബിജെപിയും ബി.ഡി.ജെ.എസും മാത്രമല്ല എന്‍.ഡി.എ. നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും എന്‍.ഡി.എ എന്ന മുന്നണിയെ നില നിര്‍ത്തേണ്ടതും പ്രധാന കക്ഷിയെന്ന നിലയ്ക്ക് ബിജെപിയാണ്. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ജാനു ആരോപിച്ചു.
ബി.ജെ.പി ഈ അവഗണന തുടരുമ്പോള്‍ എന്‍.ഡി.എയുമായി തുടര്‍ന്ന് സഹകരിച്ച് പോകാനാവുമോ എന്ന് ആലോചിക്കണം. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായ തനിക്ക് ആ പരിഗണന പോലും എന്‍.ഡി.എയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളില്‍ എല്ലായിടങ്ങളിലും അവഗണിക്കപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ എന്‍.ഡി.എയില്‍ തങ്ങള്‍ക്ക് കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നെന്നും ജാനു കുറ്റപ്പെടുത്തി.
COMMENTS