വര്‍ക്കല: സര്‍ക്കാര്‍ പുറമ്പോക്ക് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തില്‍ ജില്ലാ കളക്ടര്‍ ഇന...
വര്‍ക്കല: സര്‍ക്കാര്‍ പുറമ്പോക്ക് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് തെളിവെടുപ്പ് നടത്തും. സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിക്കാത്ത ഭൂമിയാണ് പതിച്ച് നല്‍കിയതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തഹസില്‍ദാര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍. ഇന്ന് വൈകിട്ട് നാല് മണിക്കാണ് തെളിവെടുപ്പ്.
വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ റീ സര്‍വ്വെ നമ്പര്‍ 227 പെട്ട 27 സെന്റിലാണ് തര്‍ക്കമുള്ളത്. തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമി ഉന്നത കോണ്‍ഗ്രസ് ബന്ധമുള്ള സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കുന്ന വിധത്തില്‍ നിലപാടെടുത്തെന്നാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ആരോപണം. തൊട്ടടുത്ത സര്‍വ്വെ നമ്പറില്‍ പെട്ട 39 സെന്റാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ളത്. റീസര്‍വേ വന്നപ്പോള്‍ അതില്‍ 26 സെന്റ് നഷ്ടമായെന്നും അത് അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ സബ് കളക്ടര്‍ ആറ്റ് പുറമ്പോക്ക് ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി കൂടി റദ്ദാക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ ബന്ധപ്പെട്ട രേഖകളെല്ലാം ജില്ലാ കളക്ടര്‍ വിളിച്ച് വരുത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്റ് റവന്യു കമ്മീഷണറോട് റവന്യു മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന നിലപാടിലാണ് കമ്മീഷണര്‍. ലാന്റ് റവന്യു കമ്മീഷണറുടെ ഈ നടപടി റവന്യു വകുപ്പില്‍ വലിയ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

COMMENTS