ചെന്നൈ: പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറുണ്ടായി....
ചെന്നൈ: പെരിയാര്‍ ഇ.വി.രാമസ്വാമി നായ്ക്കറുടെ പ്രതിമ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ബി.ജെ.പി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ത്രിപുരയിലെ വിജയത്തിന് പിന്നാലെ സിപിഎം ഓഫീസുകളും ലെനിന്റെ പ്രതിമകളും തകര്‍ക്കപ്പെട്ടതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാറിന്റെ പ്രതിമകളും തകര്‍ക്കണമെന്ന് തമിഴ്നാട് യുവമോര്‍ച്ചാ നേതാവ് സൂര്യ ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇന്നലെ പെരിയാറിന്റെ പ്രതിമകള്‍ക്ക് നേരെ തമിഴ്നാട്ടില്‍ പരക്കെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ഒരാള്‍ ബി.ജെ.പിക്കാരനാണെന്നും മറ്റെയാള്‍ സി.പി.ഐക്കാരനാണെന്നും രണ്ടുപേരും മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാത്രിയില്‍ ബിജെപി ഓഫീസ് അക്രമിക്കപ്പെട്ടത്.
ഇവിടെ സ്ഥിതി നിയന്ത്രണാധീതമാണെന്ന് പൊലീസ് അറിയിച്ചു.
COMMENTS