സ്വന്തം ലേഖകന്‍ തൃശൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്...
സ്വന്തം ലേഖകന്‍
തൃശൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരില്‍ സ്ട്രച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു.
മരിച്ച ആളെ ഇനിയും തിരിച്ചറിയാനിയിട്ടില്ല. കഴിഞ്ഞ ദിവസം പാലക്കാട് തച്ചനാട്ടു കര ദേശീയ പാതയില്‍ കൊടക്കാട്ടുവച്ചാണ് ഇദ്ദേഹത്തെ ബൈക്കിടിച്ചു തെറിപ്പിച്ചത്. ബൈക്കിടിച്ചു പാതയോരത്തു കിടന്ന ഇദ്ദേഹത്തെ നാട്ടുകാരാണ് ആംബുലന്‍സ് വിളിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചത്.
ആദ്യം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെനിന്നു മറ്റൊരു ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല് കോളേജിലേക്ക് മാറ്റി. ആംബുലന്‍സ് കുതിച്ചുപാഞ്ഞപ്പോള്‍ ഗുരുതര നിലയിലുള്ള രോഗി വാഹനത്തില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിപ്പോയി. ഇതില്‍ ക്ഷുഭിതനായ ഡ്രൈവര്‍ വഴിയിലിറങ്ങി രോഗിയെ മര്‍ദ്ദിച്ചിരുന്നു. അതുകൊണ്ടും അരിശം തീരാതെ, തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷം ആംബുലന്‍സിന്റെ പിന്‍വാതില്‍ തുറന്ന് സ്ട്രച്ചര്‍ പുറത്തേയ്ക്കു കുത്തി നിറുത്തി രോഗിയെ തലകീഴായി കിടത്തിയ ശേഷമാണ് ആശുപത്രി അധികൃതരെ വിവരമറിയിക്കാന്‍ പോയത്.
കാഴ്ചക്കാരായി നിന്നവര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ ഡ്രൈവര്‍ അവരോടും അരിശം തീര്‍ത്തു. കണ്ടുനിന്നവരില്‍ ഒരാള്‍ ദൃശ്യം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ പൊലീസ് കേസെടുത്തു.
COMMENTS