കൊച്ചി: സാമൂഹ്യ പ്രവർത്തകയും കേരള ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കലൂരിൽ ആസാദ് റോഡിലെ വീട്ടിൽ പുലർച്ചെ രണ...
കൊച്ചി: സാമൂഹ്യ പ്രവർത്തകയും കേരള ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കലൂരിൽ ആസാദ് റോഡിലെ വീട്ടിൽ പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അന്ത്യം.
കരൾ രോഗത്തിന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
2001-2002, 2007-12 കാലങ്ങളിൽ കേരള വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്നു.
അഭിഭാഷകൻ യു.ബാലാജിയാണ് ഭർത്താവ്. മുൻ ഗവ. പ്ലീഡർ ബസന്ത് ബാലാജി മകനാണ്.
COMMENTS