ബെംഗളൂരു: ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നാക്കു പിഴച്ചു. കര്‍ണ്ണാടകത്തിലെ സിദ്ധരാമയ്യ സര്...
ബെംഗളൂരു: ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നാക്കു പിഴച്ചു. കര്‍ണ്ണാടകത്തിലെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നതിനിടയില്‍ സിദ്ധരാമയ്യ എന്നു പറയുന്നതിനു പകരം അബദ്ധത്തില്‍ യെദിയൂരപ്പ എന്നുപറഞ്ഞാണ് അമിത് ഷാ പുലിവാലുപിടിച്ചത്.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചു പറയുന്നതിനിടെയാണ് ബിജെപി അധ്യക്ഷനു നാക്കുപിഴയുണ്ടായത്. അമിത് ഷായ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയയുടന്‍ സമീപത്തിരുന്നയാള്‍ തിരുത്തുകയും ചെയതു.
അമിത് ഷായുടെ പ്രസംഗം ഇങ്ങനെ: അടുത്തിടെ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ഇങ്ങനെ പറഞ്ഞു. രാജ്യത്തെ അഴിമതി നിറഞ്ഞ സര്‍ക്കാര്‍ ആരെന്നു കണ്ടെത്താനായി മത്സരം നടത്തിയാല്‍ ഒന്നാം സ്ഥാനത്ത് യെദിയൂരപ്പ സര്‍ക്കാരായിരിക്കും.
തന്റെ തെറ്റായ പരാമര്‍ശം ബിജെപി അധ്യക്ഷന്‍ തിരുത്തിയെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ അമിത് ഷായുടെ നാക്കുപിഴ പ്രസംഗം വ്യാപകമായി പ്രചരിച്ചു. ബിജെപിക്കെതിരെയുള്ള വടിയായി അമിത് ഷായുടെ പ്രസംഗം കോണ്‍ഗ്രസ് ഉപയോഗിച്ചു.
അമിത് ഷായ്ക്കു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞത് ശരിയാണെന്നുമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.
Keywords: Amit Shah, BJP< Yeddyurappa, corrupt, tongue slip, Karnataka

COMMENTS