ബംഗളുരു: കര്‍ണാടകയില്‍ ലിംഗായത്ത് വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ രംഗത്ത...
ബംഗളുരു: കര്‍ണാടകയില്‍ ലിംഗായത്ത് വിഷയത്തില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി പരിഹരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ രംഗത്തെത്തി. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന അമിത് ഷാ ഇന്ന് തുംകുരുവിലെ ലിംഗായത്ത് ആസ്ഥാനമായ സിദ്ധഗംഗ മഠത്തിലെത്തി സന്ന്യാസിമാരെ കാണും.
ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷപദവി നല്‍കി കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ മറികടക്കാനാണ് ഇതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. പതിവായി പിന്തുണയ്ക്കുന്ന ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ഭരണത്തില്‍ തിരിച്ചെത്താന്‍ ബി.ജെ.പിക്ക് ഏറെ നിര്‍ണ്ണായകവുമാണ്.
ഇന്ന് ശിവമോഗയിലും തുകുംരുവിലും റോഡ് ഷോ നടത്തുന്ന അമിത് ഷാ കര്‍ഷകരോടും വ്യവസായികളോടും ചര്‍ച്ച നടത്തും.
COMMENTS