മുംബൈ: ആമിര്‍ഖാന്റെ സ്വപ്ന സിനിമയായ മഹാഭാരതം സാക്ഷാത്കരിക്കാന്‍ പോകുന്നു. മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി അഭിനയിക്കുകയെന്നത് തന്റെ ഏറ്റവും ...
മുംബൈ: ആമിര്‍ഖാന്റെ സ്വപ്ന സിനിമയായ മഹാഭാരതം സാക്ഷാത്കരിക്കാന്‍ പോകുന്നു. മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി അഭിനയിക്കുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ആമിര്‍ഖാന്‍ പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മ്മാണത്തില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയും കൈകോര്‍ക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. 1000 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങാന്‍ പോകുന്നത്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പ്രമുഖര്‍ ചിത്രത്തിനായി ഒന്നിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ മലയാളത്തിലും മഹാഭാരതം സിനിമയാകുന്നുണ്ട്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതില്‍ ഭീമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
COMMENTS