ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ എ.ഐ.സി.സി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് പുതിയ അദ്ധ്യക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ എ.ഐ.സി.സി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കിയാണ് പുതിയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത്. അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന ആമുഖ പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു. മാറ്റം ഇപ്പോഴാണെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും എന്നാല്‍ പഴയകാലം മറക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ 2019 ല്‍ സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രായോഗിക സമീപനത്തിന് രൂപം നല്‍കുമെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. വിദ്വേഷമില്ലാതാക്കി ഇന്ത്യയെ നയിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്നും യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ മുതുര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍സിംഗ് തുടങ്ങി കോണ്‍ഗ്രസിന്റെ എല്ലാ മുന്‍ പ്രധാനമന്ത്രിമാരും നല്‍കിയ സേവനങ്ങള്‍ പ്രമേയത്തില്‍ മല്ലാകാര്‍ജ്ജുണ ഖാര്‍ഗെ അവതരിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്ന നിര്‍ദ്ദേശം പ്രമേയം തള്ളി. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ആര്‍.എസ്.എസും ബി.ജെ.പിയും മൗലിക അവകാശങ്ങള്‍ ഹനിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. 2019ല്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി ചേര്‍ന്ന് ബി.ജെ.പി - ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ പ്രായോഗിക സമീപനത്തിന് രൂപം നല്‍കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
COMMENTS